മയ്യിൽ:-ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും പദയാത്രയും നടത്തി.മണ്ഡലം പ്രസിഡന്റ് സി എച്ച് മൊയ്‌ദീൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം D. C. C. ജനറൽ സെക്രട്ടറി K.C. ഗണേശൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് K.P. ശശിധരൻ, മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി കെ സി രമണി ടീച്ചർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ നാസർ കോറളായി അജയൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം ജനറൽ സെക്രട്ടറി എ കെ ബാലകൃഷ്ണൻ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലീലാവതി, മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് വൈസ് പ്രസിഡണ്ടുമായ സത്യഭാമ, കുറ്റിയാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ബ്ലോക്ക്,മണ്ഡലം, പോഷക സംഘടന ഭാരവാഹികൾ വാർഡ് പ്രസിഡണ്ട്മാർ തുടങ്ങിയവർ നേതൃത്വം നൽകി.
