കുറ്റ്യാട്ടൂർ പഴശ്ശിയിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി


കുറ്റ്യാട്ടൂർ :-  ഗാന്ധിജയന്തി ദിനത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ ഒരു മാസം നീളുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് പ്രവർത്തകർ, വായനശാല പ്രവർത്തകർ, വ്യാപാരികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഒരു മാസക്കാലം ശുചിത്വ മാസമായി ആചരിക്കും. വാർഡിലെ റോഡുകൾ, പൊതുസ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, അമ്പലങ്ങൾ, പള്ളി തുടങ്ങി വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തും.





Previous Post Next Post