നാറാത്ത് :- വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വീടുകളിലുമായി ആയിരക്കണക്കിന് കുരുന്നുകൾ ഹരിശ്രീ കുറിച്ചു. നാറാത്ത് ശ്രീ മന്ദിരത്തിൽ വച്ച് അശ്വതി- അനൂപ് ദമ്പതികളുടെ മകനായ ആദിദേവിന് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ വിദ്യാരംഭം കുറിച്ചു.