കണ്ണാടിപ്പറമ്പ് :- ദേശീയ മന്ദിരം വായനശാല & ഗ്രന്ഥാലയത്തിന്റെയും മഹാത്മാ സാംസ്കാരിക കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായുള്ള പുഷ്പാർച്ചന ദേശീയ മന്ദിരം വായനശാലയിൽ വച്ച് നടന്നു.
വായനശാല പ്രസിഡന്റ് പ്രശാന്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ഗാന്ധി സ്മൃതിയിൽ വായശാല സെക്രട്ടറി എൻ.ഇ ഭാസ്കരമാരാർ മുഖ്യപ്രഭാഷണം നടത്തി. സി.വി ധനേഷ്, എം.വി ജനാർദ്ദനൻ നമ്പ്യാർ, ശൈലജ എ.വി, ഇന്ദിര, ഷമേജ് സലിം, ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 9 ന് ഗാന്ധിജയന്തി വാരാഘോഷം സമാപിക്കും.
