കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനത്ത് ട്രെൻഡ് പ്രീ സ്കൂൾ അൽ ബറാറാ ഫാത്തിഹ ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മതപരമായ അറിവുകളും കഴിവുകളും വളർത്തി കൊണ്ടുവരുവാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്ന് ഫാത്തിഹ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സ്കൂൾ ചെയർമാൻ കെ.പി അബൂബക്കർ ഹാജി പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ അധ്യക്ഷത വഹിച്ചു. സ്കൂൾ സി ഇ ഒ ഡോ. താജുദ്ധീൻ വാഫി, മാനേജർ മുഹമ്മദ് കുഞ്ഞി, ഖാലിദ് ഹാജി, മുഹമ്മദ് മങ്കടവ്, സലീന ടീച്ചർ, സൗദാബി ടീച്ചർ,ജൂസൈന ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. കൺവീനർ രഹ്‌നസ് സ്വാഗതവും ഉനൈസാ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ മത്സരങ്ങൾ നടന്നു. മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളെ ട്രെൻഡ് സോണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
