മാണിയൂർ :- തണ്ടപ്പുറം നൂറുൽ ഹുദാ മദ്രസയിൽ രാത്രി ക്ലാസുകളിൽ പങ്കെടുത്ത് മടങ്ങുന്ന വിദ്യാർഥികൾക്ക് വർഷങ്ങളായി സൗജന്യ യാത്ര അനുവദിക്കുന്ന കണ്ണൂർ ആസ്പത്രി- തണ്ടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന 'മാളൂട്ടി' ബസ്സിനെ നബിദിന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പഞ്ചായത്ത് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്ററിൽ നിന്നും ബസ് ഉടമ സരിത്ത് പി.പി, മക്കളായ ശിവാനി (മാളൂട്ടി), ശാൻ ശിവദ്
എന്നിവർ ചേർന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങി. ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ മീലാദ് കമ്മിറ്റി ചെയർമാൻ ശിഹാബ് തണ്ടപ്പുറം, കൺവീനർ ഫായിസ് കെ.കെ, യഹ്‌യ കെ.കെ, മുഹമ്മദ് കെ.പി തുടങ്ങിയവർ കൈമാറി. ചടങ്ങിൽ സദർ മുഅല്ലിം അംജദ് വാഫി, ഫാസിൽ കെ.കെ, നൗഷാദ് കെ.പി, ഇബ്രാഹിം.എം, ഇബ്രാഹിം മൗലവി, ശാദുലി കെ.പി, സാബിത്ത് കെ.കെ തുടങ്ങിയവർ പങ്കെടുത്തു.
