കണ്ണാടിപ്പറമ്പ് :- 'ജനവിരുദ്ധ സർക്കാറുകൾക്കെതിരെ ജനബോധന യാത്ര' എന്ന ശീർഷകത്തിൽ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് പദയാത്ര സംഘടിപ്പിച്ചു. നാറാത്ത് വാച്ചാപ്പുറത്ത് മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് പദയാത്ര നയിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ ഷിനാജ്, മണ്ഡലം ജനറൽ സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ്, അക്സർ നാറാത്ത് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം കമ്പിൽ ടൗണിൽ സമാപിച്ചു. സമാപന പരിപാടി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.പി റഷീദ് ഉദ്ഘാടനം ചെയ്തു.
എം.ടി മുഹമ്മദ്, പി.വി മുഹമ്മദ്, സി ആലിക്കുഞ്ഞി, പിപിഎം അഷറഫ് മാസ്റ്റർ, എം.പി മുഹമ്മദ്, സമീർ നാറാത്ത്, പി.പി ഷംസുദ്ദീൻ, എം.പി അബ്ദുസ്സലാം, മുഹമ്മദലി ആറാംപീടിക, എ.പി അബ്ദുല്ല, ഉബൈദ് പുലൂപ്പി, ബി അബ്ദുൽ ഖാദർ, മിസ്ബാഹ് പുലൂപ്പി, അഷറഫ് നാറാത്ത്, പി.ടി മുസ്തഫ, സൈഫുദ്ദീൻ നാറാത്ത്, അജ്നാസ് പാറപ്പുറം, ടി.റഷീദ, ഹസീന, പി.മിഹ്റാബി, കെ.ഖൈറുന്നിസ നേതൃത്വം നൽകി.
