മുസ്‌ലീം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ജനബോധന പദയാത്ര ഇന്ന്


കമ്പിൽ :- ജനവിരുദ്ധ സർക്കാറുകൾക്കെതിരെ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ജനബോധന പദയാത്ര ഇന്ന്  ഒക്ടോബർ 2 വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 2 30ന് നൂഞ്ഞേരി മഖാം പരിസരത്ത് നടക്കുന്ന ചടങ്ങ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. 

ചേലേരിമുക്ക്, ദാലിൽ, കായച്ചിറ, കൊളച്ചേരിപ്പറമ്പ്, കൊളച്ചേരിമുക്ക്, നാലാംപീടിക എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കമ്പിൽ ബസാറിൽ സമാപിക്കും. സമാപന ചടങ്ങ് മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്യും.

Previous Post Next Post