കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് OAK എന്നറിയപ്പെടുന്ന ഒ.അബ്ദുൽ കാദർ മാസ്റ്ററെ വയോജന ദിനത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് പൊന്നാട അണിയിച്ചു.
വൈസ് പ്രസിഡന്റ് സജ്മ.എം, സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ അസമ കെ.വി, കെ.ബാലസുബ്രഹ്മണ്യൻ, കെ.പി അബ്ദുൽ സലാം, വാർഡ് മെമ്പർമാരായ നാസിഫ, ഗീത, സ്റ്റാഫ് ഇസ്മായിൽ തുടങ്ങിയവർക്കൊപ്പം അഹ്‌മദ്, മുസമ്മിൽ തുടങ്ങിയവരും പങ്കെടുത്തു.


