കൊളച്ചേരി വാർത്ത തുണയായി ! കാണാതായ സ്വർണ്ണ ബ്രേസ്ലേറ്റ് തിരികെ കിട്ടി


കമ്പിൽ :- കളഞ്ഞു കിട്ടിയ മുക്കാൽ പവൻ സ്വർണ്ണ ബ്രേസ്ലേറ്റ് തിരികെ നൽകി മാതൃകയായി ഇലക്ട്രീഷ്യനും പാട്ടയം കൂട്ടായ്മ സ്വയം സഹായ സംഘം മെമ്പറുമായ പി.പി സത്യൻ. പാട്ടയത്തെ കെ.കെ മുസ്തഫയുടെ മകൾ ഷിഫയുടെ സ്വർണ്ണ ബ്രേസ്‌ലേറ്റാണ് കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ കാണാതായത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ ബ്രേസ്ലേറ്റ് കണ്ടെത്താനായില്ല. തുടർന്ന് 'കൊളച്ചേരി വാർത്തകൾ ഓൺലൈൻ ന്യൂസി'ൽ വാർത്ത നൽകുകയും ചെയ്ത്. വാർത്ത കണ്ട് ഉടമയെ ബ്രേസ്ലേറ്റ് കിട്ടിയ വിവരം അറിയിക്കുകയും ഇന്ന് സംഘം ഓഫീസിൽ വെച്ച് ബ്രേസ്‌ലേറ്റ് ഉടമയ്ക്ക് കൈമാറുകയും ചെയ്തു.

Previous Post Next Post