മയ്യിൽ :- കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി മയ്യിലിലെ താലൂക്ക് തല റഫറൻസ് ലൈബ്രറിയിലേക്ക് 62 പുസ്തകങ്ങൾ നൽകി കയരളം സ്വദേശിയും മയ്യിൽ പഞ്ചായത്ത് എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയുമായ റിട്ട: സുബേദാർ മോഹനൻ കാരക്കീൽ.
മയ്യിൽ സി.ആർ സി യിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സിക്രട്ടരി പി.കെ.വിജയൻ പുസ്തകങ്ങൾ ഏറ്റുവാങ്ങിസി ആർ സി വൈസ് പ്രസിഡൻ്റ് കെ.വി യശോദ ടീച്ചർ സെക്രട്ടരി പി കെ നാരായണൻ, പി ദിലീപ് കുമാർ മാസ്റ്റർ വി.പി ബാബു രാജ്, പി കെ ഗോപാലകൃഷ്ണൻ മാസ്റ്റർ ലൈബ്രേറിയൻമാരായ കെ. സജിത, സി.പി സജിത കാവ്യ എന്നിവർ പങ്കെടുത്തു...
