പാപ്പിനിശ്ശേരി :- യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായ പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ മരണക്കുഴികൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് SDPI യുടെ നേതൃത്വത്തിൽ അഴീക്കോട് നിയോജക മണ്ഡലം എംഎൽഎ കെ.വി സുമേഷിന് നിവേദനം നൽകി.
സാധാരണ റോഡുകളിൽ ഉണ്ടാകുന്നതിനേക്കാൾ വലിയ കുഴികൾ ആണ് മേൽപ്പാലത്തിൽ ഉള്ളത്. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയവയിൽ യാത്രചെയ്യുന്നവർ കുഴിയിൽ പെട്ട് മറിഞ്ഞു വീണ് അപകടത്തിൽ പെട്ടുകൊണ്ടിരിക്കുകയാണ്. പാലത്തിലെ തെരുവ് വിളക്കുകൾ കത്താത്തത് അപകട സാധ്യത കൂടുതൽ വർദ്ധിപ്പിക്കുകയാണ്. സ്കൂൾ വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പാലത്തിലെ കുഴികൾക്ക് ശ്വാശത പരിഹാരം കാണുക, തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കുക, അപകട സൂചികാ ബോർഡുകളോ ഡിവൈഡറുകളോ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എംഎൽഎക്ക് നിവേദനം നൽകിയത്.
പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മഹറൂഫ് വി.കെ നിവേദനം കൈമാറി. എസ്ഡിപിഐ അഴീക്കോട് മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ്, പഞ്ചായത്ത് സെക്രട്ടറി ഫിറോസ് പി.കെ, വാർഡ് മെമ്പർ സി.ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.
