മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിലെ പാലത്തുങ്കര-പഴശ്ശി കനാൽ പദ്ധതി റോഡിൽ മാലിന്യം തള്ളിയവർക്കെതിരെ പിഴ ചുമത്തി. ഇബിടെ മാലിന്യം നിക്ഷേപിച്ച ചക്കരക്കല്ലിൽ കാറ്ററിംഗ് സർവീസ് നടത്തുന്ന മുഹമ്മദ് റിഷാൻ, മയ്യിൽ സ്വദേശിയായ റയീസ് പുറക്കണ്ടി എന്നിവർക്കാണ് പിഴ.
രണ്ടുപേരിൽ നിന്നുമായി പഞ്ചായത്ത് 15,000 രൂപ പിഴയീടാക്കി. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി കെ.ദിവാകരൻ, ക്ലർക്ക് ടി.വി വിനോദ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
