മാഹി തിരുനാൾ ; ഭക്തിസാന്ദ്രമായി നഗരപ്രദക്ഷിണം


മയ്യഴി :- മാഹി സെയ്ന്റ് തെരേസ ബസിലിക്കയിലെ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാളിൻ്റെ പ്രധാനദിനമായ ചൊവ്വാഴ്ച തിരുനാൾ ജാഗരത്തിൽ തിരുസ്വരൂപവുമായി നഗരപ്രദക്ഷിണം നടന്നു. അലങ്കരിച്ച രഥത്തിൽ മയ്യഴി അമ്മയുടെ തിരുസ്വരൂപവുമായി രാത്രി 7.30-ഓടെ തുടങ്ങിയ പ്രദക്ഷിണം നഗരവീഥികളിലുട നീളം സഞ്ചരിച്ച് രാത്രി 12-ഓടെ ദേവാലയത്തിൽ തിരികെ പ്രവേശിച്ചു. പ്രദക്ഷിണം കടന്നുപോയ വഴികളിലുട നീളമുള്ള ക്ഷേത്രങ്ങൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നും തിരുസ്വരൂപത്തിൽ മാല ചാർത്തി. മാഹി ശ്രീകൃഷ്ണക്ഷേത്രത്തിലും ആനവാതുക്കൽ വേണുഗോപാലാലയത്തിലും പൂജാരിമാർ മാല ചാർത്തി. കോഴിക്കോട് രൂപതാ വികാരി ജനറൽ ജെൻസൻ പുത്തൻവീട്ടി ലിൻ്റെയും റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിലിൻറെയും നേ തൃത്വത്തിൽ നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് തീർഥാടകർ പങ്കെടുത്തു.

വൈകിട്ട് നടന്ന ആഘോ ഷമായ ദിവ്യബലിക്ക് കോഴി ക്കോട് അതിരൂപതാ വികാരി ജനൽ ജെൻസൻ പുത്തൻവീ ട്ടിൽ കാർമികത്വം വഹിച്ചു. 15-ന് തിരുനാൾദിനത്തിൽ പുലർച്ചെ ഒന്നിന് ശയനപ്രദക്ഷിണം തുടങ്ങി. രാവിലെ ഏഴുമുതൽ തുടർച്ചയായ ദിവ്യബലികളുണ്ടാകും. തുടർന്ന് 10.30-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് അതിരൂരൂപതാ മെത്രാപ്പോലീത്ത ഡോ. വർ ഗീസ് ചക്കാലക്കൽ കാർമികത്വം വഹിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സ്നേഹസംഗമത്തിലും മെത്രാപ്പോലീത്ത പങ്കെടുക്കും. രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 19-ന് വൈകുന്നേരം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആഘോഷമായ ദിവ്യബലിയർപ്പിക്കും. 18 ദിവസത്തെ തിരുനാളിന് ഒക്ടോബർ 22-ന് കൊടിയിറങ്ങും.

Previous Post Next Post