വാഹനങ്ങളിലെ എയർ ഹോണുകൾ കണ്ടെത്താൻ വ്യാപക പരിശോധന ; രണ്ട് ദിവസത്തിനിടെ പിടികൂടിയത് 390 വാഹനങ്ങൾ, പിഴ 5 ലക്ഷത്തിലധികം


തിരുവനന്തപുരം :- വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശ പ്രകാരം നടക്കുന്ന പരിശോധനയിൽ ഇന്ന് നിരവധി എയർ ഹോണുകളാണ് എംവിഡി പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനിടെ 390 വാഹനങ്ങൾക്കാണ് പിടിവീണത്. 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു.

വാഹനങ്ങളിലെ എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താൻ കഴിഞ്ഞദിവസമാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. തിങ്കളാഴ്‌ച മുതൽ 19 വരെയാണ് കർണപുടം പൊട്ടിക്കുന്ന ഹോണുകൾ കണ്ടെത്താനുള്ള പരിശോധന നടത്തുക. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകൾക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. 

ബസുകളുടെ പെർമിറ്റ് റദ്ദാക്കി. ഡ്രൈവർമാരുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. അതിനു പിന്നാലെയാണ് പുതിയ നടപടി. പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ബിയർകുപ്പി എറിഞ്ഞു; മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്വാ ഹനങ്ങളിലെ എയർഹോണുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോർ വാഹന വകുപ്പിന് കർശന നിർദേശം നൽകിയിരുന്നു.

Previous Post Next Post