കേരളത്തിന് മൂന്നാം വന്ദേഭാരത് ട്രെയിൻ ; എറണാകുളം-ബെംഗളൂരു റൂട്ടിൽ നവംബർ പകുതിയോടെ സർവീസ് ആരംഭിക്കും


ദില്ലി :- കേരളത്തിന് മൂന്നാം വന്ദേഭാരത് ട്രെയിൻ അനുവദിച്ചെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എറണാകുളം-ബെംഗളൂരു റൂട്ടിൽ നവംബർ പകുതിയോടെ പുതിയ വന്ദേഭാരത് ഓടി തുടങ്ങും. എറണാകുളം - തൃശൂർ പാലക്കാട് - കോയമ്പത്തൂർ - തിരുപ്പൂർ ഈറോഡ് - സേലം വഴി ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുക. ബിജെപി കേരള ഘടകവുമായി നടത്തിയ യോഗത്തിലാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് വന്ദേഭാരത് അനുവദിക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രൊപ്പോസൽ അംഗീകരിച്ചതായി അറിയിച്ചത്. 488 സ്പെഷ്യൽ ട്രെയിനുകൾ ഉത്സവ കാലത്ത് കേരളത്തെ ബന്ധിപ്പിച്ച് ഓടിക്കുമെന്നും റെയിൽ മന്ത്രി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ച വാർത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ആദ്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിക്കും പ്രധാന മന്ത്രിക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെറെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. പുതിയ വന്ദേഭാരത് സർവ്വീസ് ബെംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകുമെന്നും കേരളത്തിന്റെ സമഗ്ര വികസനം മുന്നിൽക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Previous Post Next Post