ഭൂവിവരങ്ങൾ ഒരു കുടക്കീഴിൽ ; ഡിജിറ്റൽ റവന്യൂ കാർഡ് അടുത്ത മാസം


തിരുവനന്തപുരം :- ഒരാളുടെ ഭൂമിസംബന്ധമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഡിജിറ്റൽ റവന്യൂ കാർഡ് അടുത്ത മാസം മുതൽ നൽകാൻ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിലാണ് കാർഡ് നടപ്പാക്കുക. കാർഡ് ലഭിക്കുന്നതോടെ വിവിധ സാക്ഷ്യപത്രങ്ങൾക്കായി റവന്യൂ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ലെന്നതാണ് ഗുണഭോക്താക്കൾക്കുള്ള നേട്ടം.

റവന്യൂ അധികാരികൾ നൽകുന്ന 23 വിവിധ സാക്ഷ്യപത്രങ്ങളിൽ ഉൾപ്പെടുന്ന എല്ലാ വിവരങ്ങളും കാർഡിൽ ഉൾപ്പെടുത്താനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. റവന്യൂ കാർഡിനായി പ്രത്യേക ഓൺലൈൻ അപേക്ഷ സ്വീകരിക്കുനുള്ള സംവിധാനം ഉടൻ സജ്ജമാക്കും. തുടക്കത്തിൽ ഭൂവിവരങ്ങൾ മാത്രമാകും ഉണ്ടാവുക. കാർഡിലെ 10 അക്കത്തിലുള്ള യുണീക് ഐഡി നമ്പർ പരിശോധിച്ചാൽ ഭൂമി സംബന്ധിച്ച വിവരങ്ങളെല്ലാം അറിയാനാകും.

കാർഡിലെ വിവരങ്ങൾ

ഭൂവുടമയുടെ പേര്, വിലാസം.

ഭൂമിയുടെ ഇനം, തരം, വി സ്തീർണം.

ഭൂമിയിലെ കെട്ടിടങ്ങളുടെ (ഏതെങ്കിലും നിർമിതി) വിവരം

നികുതിയടവ്, കെട്ടിടനികുതി, അധിക നികുതി

ഭൂവിവരങ്ങൾ ആധാറുമായി കൂട്ടിയിണക്കിയിട്ടുണ്ടോ എന്ന വിവരം 

റവന്യൂ റിക്കവറി സംബന്ധിച്ച വിവരങ്ങൾ

Previous Post Next Post