അക്ഷര യാനം' ഡോക്യുമെൻ്ററി ചിത്രീകരണം തുടങ്ങി

 


ചട്ടുകപ്പാറ:- ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.വി.ജയരാജൻ്റെ അക്കാദമിക് പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്ന ഡോക്യുമെൻ്ററി 'അക്ഷരയാന'ത്തിൻ്റെ ചിത്രീകരണം തുടങ്ങി.

കലാമണ്ഡലം കുഞ്ഞിക്കൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു. പ്രധാന അധ്യാപകൻ എം സി ശശീന്ദ്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അസി. പ്രഫസർ വിനീഷ്, ഷീജ ടീച്ചർ, കെ പ്രിയേഷ് കുമാർ, കെ പ്രവീൺ, എം രമേശൻ എന്നിവർ സംസാരിച്ചു.

സി കെ അനൂപ് ലാൽ സ്വാഗതവും സി കെ ഷിജു നന്ദിയും പ്രകാശിപ്പിച്ചു. പറഞ്ഞു. അനിൽ ഒഡേസയാണ് ഡോക്യുമെൻ്ററിയുടെ സംവിധാനം നിർവഹിക്കുന്നത്.

Previous Post Next Post