മാഹി തിരുനാൾ ; ഭക്തിനിർഭരമായി ശയന പ്രദക്ഷിണം നടത്തി വിശ്വാസികൾ


മാഹി :- സഹനത്തോടെയും സമർപ്പിത മനസ്സോടെയും തീർഥാടകർ സെൻ്റ് തെരേസാസ് ബസിലിക്കയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾദിനത്തിൽ ശയനപ്രദക്ഷിണം നടത്തി. നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങളാണ് ശയനപ്രദക്ഷിണം നടത്തിയത്.

ബസിലിക്കയുടെ മുൻവശത്തെ ദേശീയപാതയിൽ പ്രത്യേകം ഒരുക്കിയ സ്‌ഥലത്താണ് നേർച്ചയായ ശയനപ്രദക്ഷിണം നടന്നത്. രാത്രി വൈകിയെത്തിയ നഗരപ്രദക്ഷിണത്തിനു ശേഷമായിരുന്നു ശയനപ്രദക്ഷിണം. ഇടവകാംഗങ്ങളും പോലീസും തീർഥാടകർക്ക് ആവശ്യമായ സൗകര്യം ഒരുക്കി.

Previous Post Next Post