ജിദ്ദയിൽ നിന്ന് ദമാമിലേക്ക് പുറപ്പെട്ട ട്രക്കിന് തീപ്പിടിച്ചു ; മലയാളി യുവാവിന് രക്ഷകനായി പള്ളിപ്പറമ്പ് സ്വദേശിയും

 ജിദ്ദ:-ജിദ്ദയിൽ നിന്ന് ദമാമിലേക്ക് പുറപ്പെട്ട മലയാളിയുടെ ട്രക്കിന് തീപിടിച്ചു. വാഹനം ഓടിച്ചിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി അരുൺ അത്ഭുതകരമായി രക്ഷപ്പെട്ടു. ജിദ്ദയിൽ നിന്നും 700 കിലോമീറ്റർ അകലെ റുവൈരിയിലാണ് അപകടം ഉണ്ടായത്. അപകടത്തിനു പിന്നാലെ ബോധരഹിതനായ അരുണിനെ സഹാസികമായി രക്ഷപ്പെടുത്തി. ട്രക്ക് പൂർണ്ണമായും കത്തിനശിച്ചു.

അപകടത്തിൽപെട്ട  ട്രക്കിന് പിന്നിൽ ഉണ്ടായിരുന്ന മറ്റൊരു ട്രാക്കിന്റെ ജീവനക്കാരായ പള്ളിപ്പറമ്പ് കൊടിപ്പോയിലിലെ  കാരോത്ത് അമീൻ, മലപ്പുറം വാണിയമ്പലം സ്വദേശി ശക്കീർഎന്നിവർ ചേർന്ന് കത്തികൊണ്ടിരുന്ന ട്രക്കിൽ നിന്ന് അരുണിനെ രക്ഷിക്കുകയായിരുന്നു. ട്രക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി മാറി വൈദ്യുതി പോസ്റ്റിലിടിച്ച് തീ പിടിക്കുകയായിരുന്നു. അരുണിനെ അടുത്തുള്ള ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നൽകി. ജിദ്ദ ഷെൽഫിയ KMCC സെക്രട്ടറി ഷാഹുൽ ഹമീദിന്റെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.



Previous Post Next Post