പറശ്ശിനിക്കടവ് :- തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം 23, 24 തീയതികളിൽ പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലയിലെ 64 വിദ്യാലയങ്ങളിൽ നിന്നാണ് പങ്കാളിത്തം ഉണ്ടാകുക.
രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം ആന്തൂർ നഗരസഭാധ്യക്ഷൻ പി.മുകുന്ദൻ നിർവഹിക്കും.
