അഴിക്കോട് :- വീട്ടുവരാന്തയിൽ നിന്ന സ്ത്രീയുടെ മാല തട്ടിപ്പറിക്കാൻ ശ്രമം. അഴീക്കോട് എട്ടാം വാർഡ് കല്ലടത്തോട് കോളനിയിൽ ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. പനയൻ ഗംഗാധരന്റെ ഭാര്യ ലത (60) യുടെ മാലയാണ് വീട്ടുപരിസരത്ത് ഒളിച്ചിരുന്ന ആൾ തട്ടിപ്പറിക്കാൻ ശ്രമിച്ചത്.
രാത്രി ഒൻപതോടെ മഴ പെയ്തതിനെത്തുടർന്ന് പരിസരത്തെ വീട്ടുകാരെല്ലാം വാതിലടച്ച് ഉള്ളിലായിരുന്നു. കറുത്ത ബനിയൻ ധരിച്ച മോഷ്ടാവ് മാസ്സ് കൊണ്ട് മുഖംമറിച്ചിരുന്നു. ലത ബഹളംവെച്ചതിനെത്തുടർന്ന് ഇയാൾ ഓടി മറഞ്ഞു. ആളെ തിരിച്ചറിഞ്ഞില്ല. ഭർത്താവ് ഗംഗാധരൻ പരാതിയിൽ വളപട്ടണം പോലീസ് സ്ഥലത്തെത്തി.
