കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് വയോജനങ്ങൾക്ക് കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി, ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗീത വി.വി അധ്യക്ഷത വഹിച്ചു.
21 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. കെ.പി നാരായണൻ, അജിത ഇ.കെ, ഡോക്ടർമാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ICDS സൂപ്പർവൈസർ ശ്രീദേവി സ്വാഗതവും ശ്രീദേവി ടീച്ചർ നന്ദിയും പറഞ്ഞു.




