പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് എ പി സ്റ്റോറിൽ ലോട്ടറി സ്റ്റാൾ നിർമ്മിച്ചു നൽകി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് എഴാം വാർഡ് മെമ്പർ കെ.ബാലസുബ്രമണ്യനാണ് സ്വന്തം ചെലവിൽ ലോട്ടറി സ്റ്റാൾ നിർമ്മിച്ച് നൽകിയത്. പള്ളിപ്പറമ്പ് സ്വദേശി രവിക്കാണ് സ്റ്റാൾ നൽകിയത്.
പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുഹമ്മദ് അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസീത ടീച്ചർ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി. കെ.കെ മുസ്തഫ, കെ.ബാലസുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.




