ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു


തളിപ്പറമ്പ് :- മന്ന - കൂർഗ് ബോർഡർ റോഡിലെ അണ്ടിക്കളം കയറ്റത്തിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. കുപ്പത്തെ സിദ്ധീഖിന്റെയും ഞാറ്റുവയൽ സ്വദേശിനി മുംതാസിന്റെയും മകൻ ശാമിൽ ആണ് മരിച്ചത്.

ശാമിൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സയ്യിദ് നഗർ സ്വദേശി ഫസൽ പരിക്കേറ്റ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രിയാണ് അപകടം സംഭവിച്ചത്.

Previous Post Next Post