പരിയാരത്ത് കമ്പവലി മത്സരത്തിനിടെ കുഴഞ്ഞുവീണ യുവാവ് മരണപ്പെട്ടു


പരിയാരം :- കമ്പവലി മത്സരത്തിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. DYFI തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി രതീഷ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ പാച്ചേനിയിലായിരുന്നു സംഭവം.

ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ ഒന്നോടെ മരണപ്പെടുകയായിരുന്നു.

ഭാര്യ : അനുപമ. 

മൃതദേഹം ഇന്ന് 2 മണി വരെ പാച്ചേനി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം 3 മണിക്ക് പാച്ചേനി പൊതുശമ്ശാനത്തില്‍ സംസ്‌കാരം നടക്കും. 


Previous Post Next Post