മുംബൈ :- രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റിന്റെ നിയന്ത്രണത്തിനും നയരൂപവത്കരണത്തിനുമായി പേമെന്റ് നിയന്ത്രണ ബോർഡ് രൂപവത്കരിച്ചു. റിസർവ് ബാങ്ക് ഗവർണർ ആയിരിക്കും ബോർഡിൻ്റെ അധ്യക്ഷൻ. പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സംവിധാനത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ, എക്സിക്യുട്ടീവ് ഡയറക്ടർ എന്നിവർ അംഗങ്ങളാകും. കൂടാതെ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി, ഇലക്ട്രോണ എന്നിവരും അംഗങ്ങളാണ്. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുന്ദർരാജാണ് മറ്റൊരംഗം.
ബോർഡ് ഫോർ റെഗുലേഷൻ ആൻഡ് സൂപൂർവിഷൻ ഓഫ് പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സി സ്റ്റംസിന് (ബിപിഎസ്എസ്) പകരമാണ് പുതിയ ബോർഡിനു രൂപം നൽകിയിട്ടുള്ളത്. ഇതിലെ മൂന്നംഗങ്ങളെ കേന്ദ്രസർക്കാരാകും നിയമിക്കുക. രാജ്യത്തെ എല്ലാ വിധത്തിലുമുള്ള പേമെന്റ് സംവിധാനങ്ങളുടെ നിയന്ത്രണ മേൽനോട്ടമാണ് പേമെന്റ് റെഗുലേറ്ററി ബോർഡിൻ്റെ പ്രധാന ചുമതല. നിരീക്ഷണം, കൃത്യമായ കണ ക്കെടുപ്പ്, സുതാര്യത, ഏകീകൃത നയം, പേമെന്റ് സൗകര്യങ്ങളുടെ വളർച്ചയും പരിപാലനവും എന്നിങ്ങനെ വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടാകും പ്രവർത്തനം. യുപിഐ, മൊബൈൽ വാലറ്റുകൾ, ഫിൻടെക് കണ്ടെത്തലുകൾ തുടങ്ങിയവയുടെ സുരക്ഷയും കാര്യക്ഷമതയും കൃത്യമായി വീക്ഷിക്കുന്നതും ബോർഡായിരിക്കും.
