ന്യൂഡൽഹി :- രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും പട്ടിക വിഭാഗങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു. തട്ടിക്കൊണ്ടുപോകൽ കേസുകൾ മുൻവർഷത്തെ അപേക്ഷിച്ച് 5.6 ശതമാനം കൂടി. ഇതിൽ ഇരകളാകുന്നത് ബഹുഭൂരിപക്ഷവും പെൺകുട്ടകളോ സ്ത്രീകളോ ആണ്. പട്ടികവർഗവിഭാഗക്കാർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 2022-നെ അപേക്ഷിച്ച് 28.8 ശതമാനം വർധനയുണ്ട്. പട്ടിക ജാതിക്കാർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ 0.4 ശതമാനം കൂടി. സൈബർ കുറ്റകൃത്യങ്ങളിൽ 2022-നെക്കാൾ 31.2 ശതമാനം വർധനയുണ്ട്. ഇതിൽ 69 ശതമാനം കേസും തട്ടിപ്പുലക്ഷ്യത്തിലുള്ളതായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകക്കേസുകൾ കുറയുകയാണ്. 2022നെ അപേക്ഷിച്ച് 2.8 ശതമാനം കേസുകൾ കുറഞ്ഞു. 2023-ൽ ആകെ 27,721 കൊല ക്കേസുകളാണ് രാജ്യത്ത് രജിസ്റ്റർചെയ്തത്. ഇതിൽ ത്തന്നെ തർക്കങ്ങളുടെ പേരിലായിരുന്നു കൂടുതൽ കൊലപാതകങ്ങളും. 2023-ൽ 10,786 കർഷകർ ആത്മഹത്യചെയ്തു. അതിൽ 38.5 ശതമാനം പേർ മഹാരാഷ്ട്രയിൽനി ന്നും 22.5 ശതമാനം കർണാടകയിൽനിന്നുമുള്ള വരാണ്. ജീവനൊടുക്കിയ 14,234 തൊഴിൽരഹിത രിൽ 2191 പേർ കേരളത്തിലുള്ളവരാണ്. ആകെ 1.71 ലക്ഷം പേരാണ് 2023-ൽ ജീവനൊടുക്കിയത്.
