വിമാനത്തിൽ യാത്രക്കാരന്റെ പവർബാങ്കിന് തീപിടിച്ചു


ന്യൂഡൽഹി :- ടേക്ക് ഓഫിന് തൊട്ടുമുൻപ് ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ കൈ വശമുണ്ടായിരുന്ന പവർബാങ്കിന്  തീപിടിച്ചു. ഞായറാഴ്ച ഡൽഹിയിൽ നിന്ന് നാഗാലാൻഡിലെ ദിമാപൂരിലേക്ക് പോകുകയായിരുന്ന 6 ഇ 2107 വിമാനത്തിലാണ് സംഭവം. സീറ്റിൻ്റെ ബാക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് തീപിടിച്ചത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി. ക്യാബിൻ ക്രൂ അംഗങ്ങൾ ചേർന്ന് തീയണച്ചു.

Previous Post Next Post