പേരാമ്പ്ര :- റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ കൂടി നടന്നു പോകവേ ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ ചില്ലുകുപ്പി മുഖത്തുപതിച്ച് യുവാവിന് രണ്ടു പല്ലുകൾ നഷ്ടമായി. മുഖത്തും പരിക്കേറ്റിട്ടുണ്ട്. നൊച്ചാട് അടിയോടി വീട്ടിൽ ആദിത്യനാണ് (21) പരിക്കേറ്റത്.
കണ്ണൂരിൽ നിന്ന് കൊയിലാണ്ടി സ്റ്റേഷനിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ട്രെയിനിറങ്ങിയതായിരുന്നു ആദിത്യൻ. രണ്ടാം പ്ലാറ്റ്ഫോമിൽ ഇറങ്ങി, ഒന്നാം പ്ലാറ്റ്ഫോമിലൂടെ നടക്കവേ അതുവഴി കടന്നുപോയ പോർബന്തർ എക്സ്പ്രസിൽ നിന്നാണ് കുപ്പി വലിച്ചെറിഞ്ഞത്. പരിക്കുകളോടെ ആദിത്യനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
