കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിൽ CPI യുടെയും AIYF ന്റെയും കൊടിമരങ്ങൾ സാമൂഹ്യ ദ്രോഹികൾ പിഴുതു മാറ്റിയ നിലയിൽ കണ്ടെത്തി.
ഞായറാഴ്ച രാത്രിയോടെയാണ് കൊടി മരങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. നണിയൂർ ഭാഗത്തും കരിങ്കൽക്കുഴി ടൗണിലും സ്ഥാപിച്ചിരുന്ന കൊടിമരങ്ങളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൊടിമരങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് സിപിഐ, എഐവൈഎഫിന്റെയും നേതൃത്വത്തിൽ കരിങ്കൽക്കുഴിയിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.വി ഗോപിനാഥ്, പി.രവീന്ദ്രൻ, കെ.വി ശശീന്ദ്രൻ, വിജേഷ് നണിയൂർ, കെ.സുനീഷ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
