തളിപ്പറമ്പ് :- തളിപ്പറമ്പിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരസ്ഥാപനങ്ങൾ INL നേതാക്കൾ സന്ദർശിച്ചു. ജില്ലാ പ്രസിഡണ്ട് സിറാജ് തയ്യിൽ, ജില്ലാ ജനറൽ സെക്രട്ടറി ഡി.മുനീർ, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം കല്ലിങ്കൽ, INL മണ്ഡലം ജനറൽ സെക്രട്ടറി സമിഹുള്ളാ ഖാൻ, ജില്ലാ പ്രസിഡന്റ് സ്വാലിഹ് കീച്ചേരി ഇനാഫ്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാട്ടയം തുടങ്ങിയവർ സന്ദർശനം നടത്തി.
തളിപ്പറമ്പിലെ വ്യാപാര വ്യവസായി സംഘടനാ നേതാക്കന്മാരുമായി ആശയ വിനിമയം നടത്തി. വ്യാപാരികൾക്കും തൊഴിലാളികൾക്കും ഉണ്ടായ നാശനഷ്ടങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം അനുവദിച്ചു നൽകണമെന്ന് സർക്കാറിനോട് നേതാക്കൾ ആവശ്യപ്പെട്ടു.

