പയ്യന്നൂർ - ബംഗളുരു റൂട്ടിൽ എ സി ബസ് സർവീസുമായി KSRTC


പയ്യന്നൂർ :- ചെറുപുഴ വഴി ബെംഗളൂരുവിലേക്കു സർവീസ് നടത്തുന്ന കെഎസ്ആർടിസി ഇന്നു മുതൽ എസി ബസ് സർവീസ് നടത്തുന്നു. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് ആദ്യമായാണ് എസി സെമി സ്ലീപ്പർ ബസ് ബെംഗളൂരുവിലേക്കു സർവീസ് നടത്തുന്നത്.

നിലവിൽ പയ്യന്നൂർ ഡിപ്പോയിൽ നിന്നു ബെംഗളൂരുവിലേക്ക് 2 സൂപ്പർ ഡീലക്സ‌് ബസുകളാണു സർവീസ് നടത്തുന്നത്. ചെറുപുഴ വഴി പോകുന്ന സർവീസാണ് സ്വിഫ്റ്റ് ഗരുഡ എസി സ്ലീപ്പർ ബസ് അനുവദിച്ചത്. ഈ ബസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് 5.30 ന് കെഎസ്ആർടിസി ഡിപ്പോയിൽ ടി.ഐ മധുസൂദനൻ എം.എൽ.എ നിർവഹിക്കും.

Previous Post Next Post