മയ്യിൽ :- KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി ലോക വയോജന ദിനത്തിൽ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. കുറ്റ്യാട്ടൂർ മണ്ഡലത്തിലെ കെ.വി ഗോവിന്ദൻമാസ്റ്റർ, മയ്യിൽ മണ്ഡലത്തിലെ യു.പി കൃഷ്ണൻ മാസ്റ്റർ എന്നിവരെ വീട്ടിലെത്തി ആദരിച്ചു. കെ.വി ഗോവിന്ദൻ മാസ്റ്ററെ എം.വി കുഞ്ഞിരാമൻ മാസ്റ്ററും യു.പി കൃഷ്ണൻ മാസ്റ്ററെ സി.ശ്രീധരൻ മാസ്റ്ററും ഷാൾ അണിയിച്ചു.
പി.കെ പ്രഭാകരൻ മാസ്റ്റർ, കെ.പി ചന്ദ്രൻ മാസ്റ്റർ പഴശ്ശി വാർഡ് മെമ്പർ യൂസഫ് പാലക്കൽ, പി.ശിവരാമൻ, ടി.ഒ നാരായണൻ കുട്ടി, കെ.ബാലകൃഷ്ണൻ മാസ്റ്റർ, ഇ.കെ വാസുദേവൻ എൻ.കെ മുസ്തഫ, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ മറ്റു പ്രമുഖവ്യക്തിത്വങ്ങളും പങ്കെടുത്തു.

