UDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി കെ.പി പ്രഭാകരൻ അനുസ്മരണം സംഘടിപ്പിച്ചു



പന്ന്യങ്കണ്ടി :- കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡണ്ടും പഞ്ചായത്ത് യു.ഡി.എഫിന്റെ നേതൃനിരയിൽ പ്രമുഖനുമായിരുന്ന കെ.പി പ്രഭാകരന് UDF കൊളച്ചേരി പഞ്ചായത്ത് നേതൃയോഗം ആദരാഞ്ജലികൾ അർപ്പിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ എം ശിവദാസന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റകോയ തങ്ങൾ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ ടി.പി സുമേഷ്, എൻ.വി പ്രേമാനന്ദൻ, കെ.ബാലസുബ്രഹ്മണ്യൻ, എം.അനന്തൻ മാസ്റ്റർ തുടങ്ങിയ നേതാക്കൾ അനുസ്മരണ പ്രസംഗം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. കെ.പി അബ്ദുൽ സലാം, കെ.പി കമാൽ, എം.കെ സുകുമാരൻ, കെ.ഷാഹുൽ ഹമീദ്, മുനീർ മേനോത്ത്, കെ.പി മുസ്തഫ സംസാരിച്ചു.



Previous Post Next Post