മയ്യിൽ :- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 'തണൽ പറ്റി നടക്കേണ്ടവരല്ല വയോജനങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പുത്തലത്ത് മുകുന്ദൻ ഉദ്ഘാടനവും പ്രഭാഷണവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ അധ്യക്ഷത വഹിച്ചു.
ക്ഷേത്രകലാ അക്കാദമി അക്ഷരശ്ലോക പുരസ്കാരം ജേതാവ് ഒ.എം മധുസൂദനൻ, KSSPU കണ്ണൂർ ജില്ലാ സമ്മേളനം കവിതാരചന ഒന്നാം സ്ഥാനം നേടിയ ബാബുരാജ് മലപ്പട്ടം എന്നിവരെ അനുമോദിച്ചുകൊണ്ട് KSSPU ജില്ലാ കമ്മിറ്റി അംഗം കെ.ബാലകൃഷ്ണൻ സംസാരിച്ചു. മധുസൂദനൻ ഒ.എം, ബാബുരാജ് മലപ്പട്ടം എന്നിവർ മറുമൊഴി നൽകി. പരിപാടിയിൽ എം.വി ഇബ്രാഹിംകുട്ടി ആശംസാ പ്രസംഗം നടത്തി. പി.പി അരവിന്ദാക്ഷൻ നന്ദി പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും നടന്നു.



