നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് കമ്പിൽ സ്വദേശികളായ ഏഴുപേർക്ക് പരിക്കേറ്റു



കമ്പിൽ :- പരിയാരം ഏമ്പേറ്റിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട ഇക്കോ വാൻ മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴുപേർക്ക് പരിക്കേറ്റു. കമ്പിലിൽ നിന്നും കാസർഗോട്ടെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന കമ്പിൽ കുമ്മായക്കടവ്  താഴെ പൊളവിടെ ഹൗസിൽ അബൂബക്കർ(65), ആമിന (55) സെറീന (42) ഹെന്ന ഫാത്തിമ (22), സജ ഫാത്തിമ (19)
, ഷിഫ ഷെറിൻ (17), ഹെമിൻ(10)എന്നിവർക്കാണ് പരിക്കേറ്റത്.

വാൻ ഡ്രൈവർ ജാബിർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. ദേശീയപാത റോഡ് നിർമ്മാണം നടക്കുന്ന താഴ്ചയിലേക്കാണ് വാൻ മറിഞ്ഞത്. ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post