കമാൽ പീടികയ്ക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

 


ഏച്ചൂർ :- ഏച്ചൂർ കമാൽ പീടികക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 3.30 ഓടെയായിരുന്നു അപകടം നടന്നത്. 

കർണാടകയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഹ്യുണ്ടായ് വെന്യൂ കാറും ചാലോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി കാറും തമ്മിലാണ് ഇടിച്ചത്. കർണാടക സ്വദേശികളായ കുട്ടിയടക്കം 3 പേർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post