കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി പ്രിയദർശിനി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിനെ സ്നേഹോപഹാരം നൽകി ആദരിച്ചു. മികച്ച സേവന സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയതിനാണ് സ്നേഹോപഹാരം നൽകിയത്.
പഴശ്ശി കമ്പിനി പീടികയ്ക്ക് സമീപം നടന്ന ചടങ്ങിൽ മുതിർന്ന അംഗം ശാന്ത ഉപഹാരം കൈമാറി. ശാന്ത അധ്യക്ഷത വഹിച്ചു. പത്മാവതി സ്വാഗതവും പറഞ്ഞു സമീറ നന്ദിയും പറഞ്ഞു.
