ഉപജില്ലാ കലോത്സവം; മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ വകുപ്പ് സംഘം സന്ദർശിച്ചു

 


മയ്യിൽ:- തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായി കലോത്സവ വേദിയായ മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ വകുപ്പ് സംഘം സന്ദർശനം നടത്തി.ജില്ലാ ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റൻ്റ് എം ബി മുരളി, ഇരിക്കൂർ ബ്ലോക്ക് മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ടെനിസൻ തോമസ്, മയ്യിൽ ഹെൽത്ത് ഇൻസ്പക്ടർ ഇൻചാർജ് പ്രിയേഷ് എന്നിവരാണ് സന്ദർശിച്ചത്.

ജലജന്യ-ആഹാരജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കുടിവെള്ളം ഗുണമേന്മാ പരിശോധനയ്ക്കായി സാമ്പിളെടുത്ത് ഇതിനോടകം തന്നെ ലാബിലേക്ക് അയച്ചിട്ടുണ്ട്. കിണർ വെള്ളം സൂപ്പർ ക്ലോറിനേഷനും നടത്തിയിട്ടുണ്ട്.

പാചകക്കാർ ഉൾപ്പെടെയുള്ളവർ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും മുന്നറിയിപ്പ് നൽകി. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുവാൻ ലഭ്യമാക്കണം.ആവശ്യത്തിന് കുമ്മായം കരുതിവച്ച് പരിസരങ്ങളിൽ അണുനശീകരണം നടത്താനും ശുചിമുറികൾ സമയാ സമയങ്ങളിൽ വൃത്തിയാക്കാനും നിർദ്ദേശം നൽകി.

കൈകൾ കഴുകുന്നിടങ്ങളിൽ ഹാൻഡ്വാഷോ സോപ്പ് ലായനിയോ ലഭ്യമാക്കണം. ഫസ്റ്റ് എയിഡിനായി മെഡിക്കൽ ടീമിനെ മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭ്യമാക്കുമെന്നും പറഞ്ഞു.

Previous Post Next Post