കരിക്കിൻ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി ന്റെ ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു


പെരുമാച്ചേരി :-
കരിക്കിൻ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ഉദ്ഘാടനം  പെരുമാച്ചേരിയിൽ മയിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഫൈറൂസ് മുഹമ്മദ്  നിർവഹിച്ചു.ഇങ്ങനെയുള്ള ക്ലബ്ബുകൾ നാടിൻറെ ആവശ്യമാണെന്നും വരും തലമുറ ലഹരിക്കെതിരെ ഉണർന്നു പ്രവർത്തിക്കണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് ഫൈറൂസ് മുഹമ്മദ് പറഞ്ഞു,

 ഉദ്ഘാടനത്തിന് ശേഷം, ബ്ലഡ് ഡോണേഴ്സ് യൂത്ത് കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി, ബിഎംഎച്ച് ഹോസ്പിറ്റൽ കണ്ണൂർ, സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ലികേഷ് സ്വാഗതം പറഞ്ഞു,പ്രസിഡണ്ട് കിരൺ കൃഷ്ണ അധ്യക്ഷത വഹിച്ചു. ട്രഷറർ അമിത്ത്, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമ, ഹരീഷ്, സജീവൻ, കുഞ്ഞിരാമൻ, ഉണ്ണി എന്നിവർ സംസാരിച്ചു.



Previous Post Next Post