രാത്രി യാത്രകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഡിറ്റ് ; കണ്ണൂർ ഉൾപ്പടെ 6 നഗരങ്ങളിൽ സർവ്വേ


തിരുവനന്തപുരം :- സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കേരള വനിതാ കമ്മിഷൻ സുരക്ഷാ ഓഡിറ്റ് പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമായി സർവേ നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പഠനം നടത്തുക.

6 നഗരങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുക, രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുക, വെല്ലുവിളികൾ തരണം ചെയ്യാനുള്ള മാർഗങ്ങൾ നിർദേശിക്കുക എന്നിവയാണ് സുരക്ഷാ ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. പഠനം നടത്തുന്നതിന് പ്രവർത്തന പരിചയമുള്ള ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വനിതാ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

Previous Post Next Post