കൊളച്ചേരി :- BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് വിശകലന യോഗവും അനുമോദന സദസ്സും സംഘടിപ്പിച്ചു . ഈശാനമംഗലം സങ്കൽപ്പ് IAS അക്കാദമി അങ്കണത്തിൽ ചേർന്ന പരിപാടി മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മിനാത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചേലേരി സെൻട്രൽ വാർഡിൽ നിന്നും വീണ്ടും വിജയിച്ച ഗീത വി.വിയെ ഷാൾ അണിയിച്ച് അനുമോദിച്ചു. സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ്, ദീപു എന്നിവർ സംസാരിച്ചു. വീണ്ടും കൊളച്ചേരി പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്തതിൽ മുഴുവൻ വോട്ടർമാർക്കും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഗീത വി.വി സംസാരിച്ചു. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി സ്വാഗതവും പ്രതീപൻ.ടി നന്ദിയും പറഞ്ഞു.

