എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു


മയ്യിൽ :- എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ (ESWA) മയ്യിലിന്റെ പതിമൂന്നാമത് വാർഷിക ജനറൽ ബോഡി യോഗം  മയ്യിൽ പെൻഷൻ ഭവനിൽ വച്ച് നടന്നു. ESWA പ്രസിഡണ്ട് റിട്ട.സുബേദാർ മേജർ രാധാകൃഷ്ണൻ ടി.വി പതാക ഉയർത്തി. അദ്ധ്യക്ഷത വഹിച്ചു.

ആവണി രതീഷിന്റെ പ്രാർത്ഥനാ ഗാനത്തോട് കൂടി ചടങ്ങുകൾ ആരംഭിച്ചു. സെക്രട്ടറി കെ.മോഹനൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 80 വയസ്സ് തികഞ്ഞ മുതിർന്ന മെമ്പർമാരെ ആദരിച്ചു. ഇ.പി മാധവൻ നമ്പ്യാർ, രാജൻ നമ്പ്യാർ, എം.മോഹനൻ നമ്പ്യാർ, കേശവൻ നമ്പൂതിരി, കെ.ഒ ഭാസ്കരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.





























Previous Post Next Post