ജൂനിയർ റെഡ്ക്രോസ് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


പാപ്പിനിശ്ശേരി :- വിദ്യാലയങ്ങളിൽ പ്രവത്തിക്കുന്ന വിദ്യാർത്ഥികളുടെ ജീവകാരുണ്യ സേവന സംഘടനയായ ജൂനിയർ റെഡ്ക്രോസ്സിൻ്റെ പാപ്പിനിശ്ശേരി ഉപജില്ല നേതൃത്വ പരിശീലന ക്യാമ്പ് പാപ്പിനിശ്ശേരി ഇ.എം.എസ്.എസ് ജി എച്ച്.എസ് എസിൽ വെച്ച് നടന്നു. പിടിഎ പ്രസിഡൻ്റ് പ്രമോദ് ടി.കെയുടെ അധ്യക്ഷതയിൽ ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ കെ.വി അനിൽകുമാർ, പ്രാധാനാധ്യാപിക ഷൈനി ബാലകൃഷ്ണൻ, ഉപജില്ല കോർഡിനേറ്റർ നിഷസ്റ്റാൻലി, സ്റ്റാഫ് സെക്രട്ടറി ഇ.എൻ ദിനേഷ് ബാബു, ജെ.ആർ.സി ഉപജില്ല പ്രസിഡൻ്റ് സജിമോൻ.എസ്, ജെ.ആർ.സി കൗൺസിലർ സന്ധ്യ.കെ എന്നിവർ സംസാരിച്ചു. ഡോക്ടർ അബൂബക്കർ കെ.വി ക്ലാസ് നയിച്ചു. ജെ.ആർ.സി പരേഡും നടന്നു.



Previous Post Next Post