കണ്ണൂർ: അഡ്വ. പി ഇന്ദിരയെ കണ്ണൂർ കോർപ്പറേഷൻമേയറായി പ്രഖ്യാപിച്ച് കെ സുധാകരൻ എംപി. കണ്ണൂർ കോർപറേഷനെ വികസന പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് നയിക്കാൻ പരിചയസമ്പന്നയായ ഇന്ദിരക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ നടന്ന കോൺഗ്രസ് കോർ കമ്മിറ്റിയിൽ ഉയർന്നത് ഇന്ദിരയുടെ ഒറ്റ പേര് മാത്രമായിരുന്നു. കഴിഞ്ഞ കോർപറേഷൻ കൗൺസിലിൽ ഡപ്യൂട്ടി മേയറായിരുന്നു ഇന്ദിര. ഇക്കുറി പയ്യാമ്പലം ഡിവിഷനിൽ മത്സരിച്ച ഇന്ദിരയ്ക്ക് കോൺഗ്രസിൽ നിന്ന് റിബൽ ഭീഷണിയും ഉണ്ടായിരുന്നു.
