കണ്ണൂർ :- കണ്ണൂർ ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷനിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി മോഹന്‍ മുത്തേടം ചേലേരി ബ്ലോക്ക് ഡിവിഷനിൽ നന്ദി പ്രകടന പര്യടനം നടത്തി. നൂഞ്ഞേരി ഉന്നതിയിൽ നടന്ന പരിപാടി കൊളച്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി മുണ്ടേരി ഗംഗാധരൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ചേലേരി ഡിവിഷനിൽ നിന്ന് വിജയിച്ച കെ.സി.പി ഫൗസിയ , നൂഞ്ഞേരി വാർഡിൽ നിന്ന് വിജയിച്ച സി.എച്ച് ഹിളർ, ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ പി.കെ പ്രഭാകരൻ മാസ്റ്റർ ,വാർഡ് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി കെ.രാജീവൻ തുടങ്ങിയവർ സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ മോഹനൻ മുത്തേടം നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു
