ശബരിമല :- ശബരിമല അയ്യപ്പ സന്നിധിയിൽ കുട്ടികളുടെ ചോറൂണിന് തിരക്കേറുന്നു. എല്ലാ ദിവസവും 200 ന് മുകളിൽ ചോറൂണ് വഴിപാട് നടക്കുന്നുണ്ട്. വൈകുന്നേരം 6 മണി വരെയുള്ള കണക്കനുസരിച്ച് 67465 പേർ ഇന്നലെ പതിനെട്ടാംപടി കയറി ദർശനം നടത്തി.
ശബരിമലയിൽ കൂടിയും കുറഞ്ഞുമുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകരിൽ ഏറെയും രാത്രിയും ഉച്ചയ്ക്ക് ശേഷവുമാണ് എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ 10 ന് ശേഷം തിരക്ക് കുറവായിരുന്നു. ബുധനാഴ്ച രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന സമയത്തും തിരക്ക് കുറവായിരുന്നു.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ - 3.00
ഗണപതിഹോമം - 3.20
അഭിഷേകം - 3.30 മുതൽ 11.00 വരെ
കളഭാഭിഷേകം - 11.30
ഉച്ചപ്പൂജ - 12.00
നട അടയ്ക്കൽ - 1.00
വൈകിട്ട് നടതുറക്കൽ - 3.00
പുഷ്പാഭിഷേകം - 6.45
ഹരിവരാസനം - 10.50
നട അടയ്ക്കൽ - 11.00
