ന്യൂഡൽഹി :- രാജ്‌മാർഗ് യാത്രാ ആപ്പ്, മൊബൈൽ സന്ദേശങ്ങൾ എന്നിവ വഴി ദേശീയപാതയിലൂടെ ഇനി സുഗമമായ യാത്ര. സുരക്ഷ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് മുഴുവൻ ദേശീയപാതാ ശൃംഖലകളിലും ടെലികോം അധിഷ്ഠിത സുരക്ഷാമുന്നറിയിപ്പ് സംവിധാനമാണ് ദേശീയപാത അതോറിറ്റി കൊണ്ടുവരുന്നത്.
എസ്എംഎസ്, വാട്‌സാപ്പ്, ആപ്പ്, ഫോൺ കോളുകൾ വഴി മുന്നറിയിപ്പ് അലർട്ടുകൾ ലഭിക്കും. ഡ്രൈവർമാർക്ക് സമയബന്ധിതമായി വിവരങ്ങൾ നൽകുന്നതിലൂടെ റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. തുടക്കത്തിൽ ജിയോ മൊബൈൽ ഉപഭോക്താക്കൾക്കാണ് സേവനം ലഭിക്കുക. പിന്നീട് മറ്റ് ടെലികോം സേവനദാതാക്കളെയും ഉൾപ്പെടുത്തും. റിലയൻസ് ജിയോയുമായി ദേശീയപാത അതോറിറ്റി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
