വാളയാറിൽ ആൾക്കൂട്ട കൊലപാതകം ; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ


പാലക്കാട് :- പാലക്കാട് വാളയാറിൽ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നും നിർദേശമുണ്ട്. 

അതേസമയം, കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലെന്നാണ് സൂചന. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർ കീഴടങ്ങുന്നതിന് ബന്ധുക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണട്. 8 ലധികം പേർ കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുമെന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post